Ashraf Bedi Against Parvathy
നടി പാർവതിക്കും വിമൻ ഇൻ സിനിമ കളക്ടീവ് സംഘടനക്കും എതിരെയുള്ള സോഷ്യല്‍ മീഡിയയില്‍ സൈബർ ആക്രമണം തുടരുകയാണ്. പാർവതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്കും ബലാത്സംഗഭീഷണികളിലേക്കും വധഭീഷണികളിലേക്കും വരെ കാര്യങ്ങളെത്തി നില്‍ക്കുകയാണ്. ഇത്രയൊക്കെ ആക്രമിക്കപ്പെട്ടിട്ടും പാര്‍വ്വതി നിലപാട് മാറ്റുകയോ കരഞ്ഞ് കാലുപിടിക്കുകയോ ചെയ്യുന്നില്ല എന്നത് ആര്‍ക്കൊക്കെയോ സഹിക്കുന്നതേ ഇല്ല. പാര്‍വ്വതിക്കെതിരെ ഫാന്‍സ് മാത്രമല്ല, സംവിധായകന്‍ ജൂഡ് ആന്റണി, നടന്‍ സിദ്ദിഖ് എന്നിവരും രംഗത്ത് വന്നിരുന്നു. പാര്‍വ്വതിയെ ശക്തമായി വിമര്‍ശിച്ച് ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് നിര്‍മ്മാതാവ് അഷ്‌റഫ് ബേദിയാണ്. ഫേസ്ബുക്കിലൂടെയാണ് അഷ്റഫിൻറെ പരാമർശങ്ങള്‍. പാർവതിയെ മാഡം എന്ന് വിളിച്ചാണ് അഷ്റഫ് അഭിസംബോധന ചെയ്തിരിക്കുകയാണ്. ദേശീയ പുരസ്ക്കാരം നേടിയ സലിം കുമാർ ചിത്രം ആദാമിന്റെ മകൻ അബു നിർമ്മിച്ചവരിലൊരാളാണ് അഷ്റഫ് ബേദി.